മത്താ 19:16 - 22
1 കൊറി 4:1-5
ഇനിയും എനിക്കെന്താ ഒരു കുറവ്?
കാണുന്നവരൊക്കെ എന്‍റെ കുറവിനെ വിലയിരുത്തിയപ്പോഴും പരിഹസിച്ചപ്പോഴും മനംനൊന്തു യാത്ര പുറപ്പെട്ടത് ഈ കുറവുകളൊക്കെ ഒന്ന് പരിഹരിച്ചു കിട്ടാനാണ്. കുറവുകള്‍ ഇല്ലാതായാല്‍ പിന്നെ ഞാന്‍ ഏവര്‍ക്കും സ്വീകര്യനാകുമല്ലോ? പക്ഷെ, കുറവില്ലാത്തതിനെ ലോകത്തിലെ കുറച്ചു പേര്‍ സ്വീകരിച്ചപ്പോള്‍, മറ്റുള്ളവര്‍ പൂര്‍ണമായില്ലെന്ന് പറഞ്ഞപ്പോള്‍, ഇനിയും ഏറെ പേര്‍ എന്നെ തിരസ്കരിച്ചപ്പോള്‍, ഞാന്‍ എന്‍റെ തമ്പുരാന്‍റെ പക്കലേക്ക്ച്ചെന്നു. അവനെന്നോട് പറഞ്ഞു മോനെ, കുറവ് പരിഹരിക്കാനാണോ നിന്‍റെ യാത്ര? നീ യാത്ര ചെയ്തത് മതി. നിന്‍റെ കുറവോട് കൂടി നിന്നെ ഞാന്‍ സ്വീകരിക്കുന്നു. ഈ ദൈവത്തെ അറിയാന്‍ ഞാന്‍ എത്ര വൈകി. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഒരുപാടിഷ്ടതോടെ,
ജോണ്‍സനച്ചന്‍
No comments:
Post a Comment