മത്താ 6:22-24
വെളി 2:1-11
രണ്ടു യജമാനന്മാര്‍
ഇന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗം വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നമുക്ക് നല്‍കുന്നുണ്ട്. വൈപരീത്യങ്ങള്‍ ഒന്നും ഇല്ലാത്ത ഒരുകാലത്തിലാണ് നാം ജീവിയ്ക്കുന്നത്. ഒരിക്കലും സന്ധി ക്കാത്ത ധ്രുവങ്ങള്‍ ഇന്ന് സന്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. പാപവും പുണ്യവും, നന്മയും തിന്മയും, വിശ്വാസവും അവിശ്വാസവും, ശുദ്ധിയും അശുദ്ധിയും, പ്രകാശവും അന്ധകാരവും തുടങ്ങീ ദ്വന്ദ്വങ്ങളൊക്കെ ഒരു കൂടാരത്തില്‍ അന്തിയുറങ്ങുന്നു. ഈശോ പറയുന്നു, ദാസ്യത്വം പൂര്‍ണസമര്‍പ്പണമാണെങ്കില്‍ പിന്നെ നിനക്കെങ്ങനെ മറ്റൊരു യജമാനന് കൂടി നിന്നെ സമര്‍പ്പിക്കാന്‍ സാധിക്കും? അത് അവിശ്വസ്തതയാണ്. അതുകൊണ്ട് അപ്പസ്തോലന്‍ പറയുന്നു, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ്. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍.
No comments:
Post a Comment