For malayalam "anudina thiruvachana dhyaanangal" please see the blog down left side.....

Saturday, 19 November 2011

അനുദിന വചനവിചിന്തനം

ലൂക്കാ 11:1-4
ഹെബ്രാ 13:9-16
ദൈവമനുഷ്യബന്ധം 
തന്നില്‍ വിശ്വസിച്ചവര്‍ക്കും വിശ്വസിക്കാനിരിക്കുന്നവര്‍ക്കും പ്രാര്‍ഥിക്കാനൊരു മാതൃക ഈശോ നല്‍കിയിരിക്കുന്നു. വാക്കുകളുടെ ഗാംഭീര്യം ഒന്നും അതിനില്ല. പകരം ബന്ധത്തിലെ ആര്‍ജ്ജവത്വം പ്രാര്‍ത്ഥനയെ ഉദാത്തമാക്കുന്നു. ഞാന്‍ ആരോടാണ് പ്രാര്‍ഥിക്കുന്നത്, ആരുടെ മുന്നിലാണ് ആയിരിക്കുന്നത് ഇതെല്ലാം പ്രധാനമെന്ന് ഈശോയുടെ പ്രാര്‍ത്ഥന നമ്മെ പഠിപ്പിക്കുന്നു. ഇനിയെങ്കിലും ഒന്ന് ഉള്ളു തുറന്നു പ്രാര്‍ഥിക്കാമോ? ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍.     

Friday, 18 November 2011

അനുദിന വചനവിചിന്തനം

യോഹ 4:43-54
യൂദാ 17-25
ശരിയായ വിശ്വാസത്തിലേക്ക് 
അടയാളങ്ങള്‍ കണ്ടാലല്ലേ നിങ്ങള്‍ വിശ്വസിക്കൂ? ഗുരുവിന്‍റെ ചോദ്യത്തിന് മുന്‍പില്‍ മറ്റൊന്നും പറയാനില്ല. കാരണം, ഇത്രയും പേര്‍ അവന്‍റെ പക്കല്‍ വന്നതിനു മറ്റു കാരണമൊന്നും ഉണ്ടാവാന്‍ തരമില്ല. എന്നാലും തന്‍റെ കാര്യം ഉണര്‍ത്തിക്കാം. "നിന്‍റെ മകന്‍ ജീവിക്കും".ഗുരുമൊഴി. മതി, അതുമതി. അതും വിസ്വസിച്ചുള്ള യാത്ര ഫലദായകമായി. അബ്രാഹത്തെപോലെയുള്ള ഈ യാത്രയ്ക്ക് നാമും തയ്യാരാകേണ്ട സമയമായി. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
ഒത്തിരി സ്നേഹത്തോടെ,
 ജോണ്‍സനച്ചന്‍.    

Thursday, 17 November 2011

അനുദിന വചനവിചിന്തനം


ലൂക്കാ  22:24-30
3 യോഹ   5-12
വലിയവനും ചെറിയവനും അധികാരവും 
എല്ലാം വിജയിച്ചു കടന്നുപോകുന്നവന്‍റെ അണികള്‍ക്ക് ഉല്‍ക്കണ്ടപ്പെടാന്‍ ഒന്നേയുള്ളൂ. ഇനി ഇത് ഇതുപോലെ തുടര്‍ന്നുകൊണ്ടു പോകാന്‍ തനിക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക? അതുകൊണ്ട് ഒന്നാമനെ കണ്ടെത്തുക. കടന്നുപോകുന്നവനെയോ, അവന്‍റെ ചൈതന്യമോ അറിയാതെ, അവന്‍റെ പ്രവര്‍ത്തനങ്ങളെ മാത്രം അറിഞ്ഞവന്‍ നേതൃത്വത്തിലേക്ക് വന്നാല്‍ മനുഷ്യന്‍റെ മുന്‍പില്‍ വിജയിക്കും. പക്ഷെ, ദൈവതിരുമുന്‍പില്‍ പരാജിതനായിരിക്കും. പലര്‍ക്കും നേതൃത്വവും അധികാരവും മതി. എന്നാല്‍, അവയിലൂടെ പൂര്‍ത്തിയക്കപ്പെടെണ്ട നിയോഗങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല. അതുകൊണ്ട് പല പ്രസ്ഥാനങ്ങളും സമൂഹങ്ങളും സംഘടനകളും കെട്ടുപോകുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
യേശുവില്‍ 
ജോണ്‍സനച്ചന്‍.     

Wednesday, 16 November 2011

അനുദിന വചനവിചിന്തനം

ലൂക്കാ 10:17-20
ഗലാ 4:12-20
വിജയമല്ല, വിശ്വസ്തതയാണ്
നിന്‍റെ കഴിവുകളുടെ ഉപയോഗത്തിലെ വിജയം നല്‍കുന്ന ആഹ്ലാദം അമിതമാകണ്ട. കാരണം, അത് തമ്പുരാന്‍ നിനക്ക് ദാനമായി നല്‍കിയതാണ്. എന്നാല്‍, അവയുടെ വിശ്വസ്തതയോടെ ഉള്ള വിനിയോഗം അത് നിന്‍റെ പേര്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെടാന്‍ കാരണമാകും. വിജയമല്ല, വിശ്വസ്തതയാണ് തമ്പുരാന്‍ ആഗ്രഹിക്കുന്നത്. പരാജയപ്പെട്ടാലും അവിശ്വസ്തനാകരുത്. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍. 

Tuesday, 15 November 2011

അനുദിന വചനവിചിന്തനം

ലൂക്കാ 10;8 -16
2 കൊറീ 11:6-21
എന്തുകൊണ്ട് നിനക്ക് ദുരിതം?
ദൈവത്തിന്‍റെ കാരുണ്യം അറിഞ്ഞവരും അനുഭവിച്ഛവരും അനുതപിച്ച് അവന്‍റെ പക്കലെത്തുന്നില്ലെങ്കില്‍ അവനു ദുരിതമല്ലാതെ മറ്റെന്താണ് ലഭിക്കുക? അറിയാത്തവന്‍റെ തെറ്റിനേക്കാള്‍ എത്രയോ കഠിനവും ശിക്ഷാര്‍ഹവുമാണ് അറിഞ്ഞവന്‍റെ തെറ്റ്? പലപ്പോഴും അറിയാത്തവന്‍ അനുഭവിക്കുന്ന അനുഗ്രഹത്തിന് നീ മുറുമുറുക്കുകയല്ല വേണ്ടത് പകരം, അവനു ലഭിക്കുന്ന കാരുണ്യത്തില്‍ നീ തമ്പുരാനെ സ്തുതിക്കണം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍      

Monday, 14 November 2011

അനുദിന വചനവിചിന്തനം

മത്താ 21:23-27
2 കൊറീ 11:12-15
യഥാര്‍ത്ഥ ആധികാരികത 
എന്‍റെ ആധികാരികത എന്ന് പറയുന്നത് സത്യത്തോട് ചേര്‍ന്ന് നില്‍പ്പാണ്. പകരം മനുഷ്യപ്രീതിമാത്രം അന്വേഷിച്ചുപോയാല്‍ സത്യത്തിനു സാകഷ്യം നല്‍കേണ്ട സന്ദര്‍ഭങ്ങളില്‍ കപടമായി സംസാരിക്കേണ്ടി വരും. ദൈവമോ മനുഷ്യനോ? സ്വര്‍ഗമോ ഭൂമിയോ? എന്നുവരുമ്പോള്‍ പൂര്‍ണതയായ ദൈവത്തോടും സ്വര്‍ഗത്തോടും ചേര്‍ന്ന് നില്‍ക്കാനുള്ള കൃപയ്ക്കായ്‌ പ്രാര്‍ഥിക്കാം. നിനക്ക് അധികാരമാണോ ആധികാരികരികതയാണോ വേണ്ടതെന്നു തീരുമാനിക്കണം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
യേശുവില്‍ 
ജോണ്‍സനച്ചന്‍       

Saturday, 12 November 2011

അനുദിന തിരുവചനവിചിന്തനം


മത്താ 19:23-30
2 കൊറി 4:11-15
പിന്നെ ആര്‍ക്കാണ് കഴിയുക?
സമ്പന്നര്‍ക്കുപോലും സ്വര്‍ഗരാജ്യപ്രവേശനം അസാധ്യമെങ്കില്‍ പിന്നെ ആര്‍ക്കാണ് കഴിയുക? സമകാലികന്‍റെതാണു ചോദ്യം. സമ്പത്തു കൊണ്ട്‌ എന്തും സാധ്യമാകുമെന്ന് കരുതി എല്ലാം സ്വരുക്കൂട്ടുന്നവന്‍ ഇനി എന്ത് ചെയ്യും? സ്വരുക്കൂട്ടിയതെല്ലാം ഉപേക്ഷിച്ചു അവനെ അനുഗമിക്കണോ? അസാധ്യം. പുതിയ അറപ്പുരകളുടെ പ്ലാന്‍ തയ്യാരായിരിക്കെ, സങ്കടപ്പെട്ട് തിരിച്ചുപോകാതെ എന്ത് ചെയ്യും. അതെ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനെക്കാള്‍ എളുപ്പമാണ് ധനവാന്‍റെ സ്വര്‍ഗരാജ്യ പ്രവേശനം. ആയതിനാല്‍, തമ്പുരാനിലേക്ക് അടുപ്പിക്കുന്നതില്‍ നിന്ന് അകറ്റുന്നവ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ തന്നെ തടഞ്ഞാല്‍, നിഷേധിച്ചാല്‍ പിന്നീട് ദൈവത്തെ തള്ളിപ്പറയേണ്ടിവരില്ല. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
ഒത്തിരി ഇഷ്ടത്തോടെ,
ജോണ്‍ സനച്ചന്‍        

Friday, 11 November 2011

അനുദിന തിരുവചനവിചിന്തനം

മത്താ 19:16 - 22
1 കൊറി 4:1-5
ഇനിയും എനിക്കെന്താ ഒരു കുറവ്?
കാണുന്നവരൊക്കെ എന്‍റെ കുറവിനെ വിലയിരുത്തിയപ്പോഴും പരിഹസിച്ചപ്പോഴും മനംനൊന്തു യാത്ര പുറപ്പെട്ടത് ഈ കുറവുകളൊക്കെ ഒന്ന് പരിഹരിച്ചു കിട്ടാനാണ്‌. കുറവുകള്‍ ഇല്ലാതായാല്‍ പിന്നെ ഞാന്‍ ഏവര്‍ക്കും സ്വീകര്യനാകുമല്ലോ? പക്ഷെ, കുറവില്ലാത്തതിനെ ലോകത്തിലെ കുറച്ചു പേര്‍ സ്വീകരിച്ചപ്പോള്‍, മറ്റുള്ളവര്‍ പൂര്‍ണമായില്ലെന്ന് പറഞ്ഞപ്പോള്‍, ഇനിയും ഏറെ പേര്‍ എന്നെ തിരസ്കരിച്ചപ്പോള്‍, ഞാന്‍ എന്‍റെ തമ്പുരാന്‍റെ പക്കലേക്ക്ച്ചെന്നു. അവനെന്നോട് പറഞ്ഞു മോനെ, കുറവ് പരിഹരിക്കാനാണോ നിന്‍റെ യാത്ര? നീ യാത്ര ചെയ്തത് മതി. നിന്‍റെ കുറവോട്‌ കൂടി നിന്നെ ഞാന്‍ സ്വീകരിക്കുന്നു. ഈ ദൈവത്തെ അറിയാന്‍ ഞാന്‍ എത്ര വൈകി. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഒരുപാടിഷ്ടതോടെ,
ജോണ്‍സനച്ചന്‍           

Friday, 4 November 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: മത്താ 6:22-24 വെളി 2:1-11 രണ്ടു യജമാനന്മാര്‍ ഇന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗം വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നമുക്ക് നല്‍കുന്നുണ്ട്. വൈ...

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: മത്താ 6:22-24 വെളി 2:1-11 രണ്ടു യജമാനന്മാര്‍ ഇന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗം വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നമുക്ക് നല്‍കുന്നുണ്ട്. വൈ...

അനുദിന വചനവിചിന്തനം

മത്താ 6:22-24
വെളി 2:1-11
രണ്ടു യജമാനന്മാര്‍ 
ഇന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗം വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നമുക്ക് നല്‍കുന്നുണ്ട്. വൈപരീത്യങ്ങള്‍ ഒന്നും ഇല്ലാത്ത ഒരുകാലത്തിലാണ് നാം ജീവിയ്ക്കുന്നത്. ഒരിക്കലും സന്ധി ക്കാത്ത ധ്രുവങ്ങള്‍ ഇന്ന് സന്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. പാപവും പുണ്യവും, നന്മയും തിന്മയും, വിശ്വാസവും അവിശ്വാസവും, ശുദ്ധിയും അശുദ്ധിയും, പ്രകാശവും അന്ധകാരവും തുടങ്ങീ ദ്വന്ദ്വങ്ങളൊക്കെ ഒരു കൂടാരത്തില്‍ അന്തിയുറങ്ങുന്നു. ഈശോ പറയുന്നു, ദാസ്യത്വം പൂര്‍ണസമര്‍പ്പണമാണെങ്കില്‍ പിന്നെ നിനക്കെങ്ങനെ മറ്റൊരു യജമാനന് കൂടി നിന്നെ സമര്‍പ്പിക്കാന്‍ സാധിക്കും? അത് അവിശ്വസ്തതയാണ്. അതുകൊണ്ട് അപ്പസ്തോലന്‍ പറയുന്നു, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ്. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍.   

Thursday, 3 November 2011

അനുദിന വചനവിചിന്തനം

മത്താ 5:38-42
1 തിമോ  4:1-5
ലക് ഷ്യവും മാര്‍ഗ്ഗവും
തിന്മ പെരുകുന്ന സമയത്ത് അതിന്‍റെ അളവ് കുറയ്ക്കാന്‍ ഒരുപക്ഷെ, തിന്മയുടെ അതേ അളവില്‍ അല്പകാലത്തേക്കു തിന്മ അനുവദിച്ചിട്ടുണ്ടാകാം. എന്നാല്‍, നന്മയുടെ നാളുകളില്‍ തിന്മയ്ക്കുപോലും പകരം നന്മചെയ്തു വേണം നന്മ വളര്‍ത്താന്‍. 
തിന്മയ്ക്കു പകരം തിന്‍മ ചെയ്‌താല്‍ തിന്‍മ വളരും.
നന്മയ്ക്ക് പകരം നന്‍മ ചെയ്‌താല്‍ നന്‍മ വളരും
തിന്മയ്ക്ക് പകരം നന്‍മ ചെയ്‌താല്‍ നന്‍മ വളരും
നന്മയ്ക്ക് പകരം തിന്‍മ ചെയ്‌താല്‍ തിന്‍മ വളരും
ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കണം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഒരുപാടിഷ്ടത്തോടെ,
ജോണ്‍സനച്ചന്‍   

Wednesday, 2 November 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: 1 തെസ്സ 4:13-18 യോഹ 11:17-27 സകല മരിച്ചവരുടെയും ഓര്‍മ്മതിരുനാള്‍ ഇന്നത്തെ സുവിശേഷ ഭാഗം വലിയ പ്രത്യാശയുടെതാണ്. ജീവനായവന്‍ തന്നെ പുനരുത്ഥാന...

അനുദിന വചനവിചിന്തനം

1 തെസ്സ  4:13-18
യോഹ 11:17-27
സകല മരിച്ചവരുടെയും ഓര്‍മ്മതിരുനാള്‍ 
ഇന്നത്തെ സുവിശേഷ ഭാഗം വലിയ പ്രത്യാശയുടെതാണ്. ജീവനായവന്‍ തന്നെ പുനരുത്ഥാനവുമാണെന്ന്. ജീവന്‍ പുനരുജ്ജീവിപ്പിക്കുവാന്‍ കഴിവുള്ളവന്‍റെ കൈകളിലല്ലാതെ മറ്റാരുടെ പക്കല്‍ നാം അഭയം തേടും? കഴിഞ്ഞ നാളുകളില്‍ എത്രയോ തവണ നാം നമ്മുടെ ജീവനെ ഈ ലോക വഴികളില്‍ നടന്ന്‌ തല്ലിക്കൊഴിക്കുകയോ, തല്ലിക്കെടുത്തുകയോ ചെയ്തു. എന്നിട്ടും അവന്‍ വന്നില്ലേ, നനച്ചുവളമിടാനും ഊതിക്കത്തിക്കാനും? അണയാതിരിക്കാന്‍ കരം ചെര്‍ത്തുവെക്കുന്നനെ തള്ളിപ്പറയാതെ ജീവിക്കാമെന്ന് തീരുമാനമെടുക്കാന്‍ ഇനിയും വൈകണോ? സകലമരിച്ച്ചുപോയവരെയും ഓര്‍ക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദിവസമാണല്ലോ ഇന്ന്. അത് പൂര്‍ത്തിയാകുന്നത് ഞാന്‍ ഒരു വിസ്വാസിക്കനുസൃതം മരണത്തിനൊരുങ്ങുംപോഴാണ് എന്ന് മറക്കണ്ട. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍      

Tuesday, 1 November 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: മത്താ 5:1-12 1യോഹ 3:1-6 സകല വിശുദ്ധരുടെയും തിരുനാള്‍ ഇന്ന് സകല വിശുദ്ധരുടെയും തിരുനാള്‍ തിരുസ്സഭ ആചരിക്കുന്നു. അഷ്ടസൌഭാഗ്യങ്ങള്‍ക്കനുസൃ...

അനുദിന വചനവിചിന്തനം


മത്താ 5:1-12
1യോഹ 3:1-6 

സകല വിശുദ്ധരുടെയും തിരുനാള്‍

ഇന്ന് സകല വിശുദ്ധരുടെയും തിരുനാള്‍ തിരുസ്സഭ ആചരിക്കുന്നു. അഷ്ടസൌഭാഗ്യങ്ങള്‍ക്കനുസൃതം ജീവിതത്തെ ക്രമീകരിച്ചവരെയല്ലാം ഓര്‍ക്കാനും അവരോട്‌ പ്രാര്‍ത്ഥിക്കാനും അവരെ ഓര്‍ത്ത്‌ തമ്പുരാന് നന്ദി പറയാനും  ഒരു ദിവസം. ഒപ്പം നമ്മുടെ ജീവിതത്തെ അപ്രകാരം ക്രമീകരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു ദിനം. അനുദിന വ്യാപാരങ്ങള്‍ തമ്പുരാന്‍റെ മുന്‍പിലാണെന്ന  ബോധ്യത്തോടെ ചെയ്താലേ ഫലമുള്ളൂവെന്നു ഗുരു ഓര്‍മ്മപ്പെടുത്തുന്നു. മനുഷ്യന്‍റെ പ്രശംസയും അംഗീകാരവും മാത്രം തേടിപ്പോകുന്നത് അവസാനിപ്പിച്ച് അര്‍ത്ഥവത്തായി ഈ തിരുനാള്‍ നമുക്ക് ആചരിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍