For malayalam "anudina thiruvachana dhyaanangal" please see the blog down left side.....

Tuesday, 25 October 2011

അനുദിന വചനവിചിന്തനം

മത്താ 11:7-15
ഹെബ്രാ 4:1-11
നമ്മുടെ ഭാഷയില്‍ ആരാണ് സ്നാപക യോഹന്നാന്‍?  മരുഭൂമിയില്‍ ജീവിതം ചിലവഴിച്ചവന്‍, കാട്ടുതേനും വെട്ടുകിളിയും കഴിച്ചു മരവുരി ഉടുത്തു മണലാരണ്യത്തില്‍ വളര്‍ന്നവന്‍, ഒരു താപസന്‍. എന്നാല്‍, യേശുവിനെ ശ്രവിക്കാം. അവന്‍ പറയുന്നു, സ്നാപകന്‍ സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ ഏറ്റവും വലിയവനാണെന്ന്. ലോകത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നവരെ നോക്കി ജീവിതം കരുപ്പിടിപ്പിക്കുമ്പോള്‍ ജീവന്‍റെ പുസ്തകത്തില്‍ നമ്മുടെ പേരുകള്‍ കണ്ടെന്നു വരില്ല. എന്നാല്‍, യേശുവിനു ചേര്‍ന്ന ജീവിതം നയിച്ചാല്‍, അത് ലോകശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും അവന്‍ ശ്രദ്ധിക്കുന്നുണ്ടെന്നു തിരിച്ചറിയാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
ഒരുപാടിഷ്ടത്തോടെ, 
ജോണ്‍സനച്ചന്‍               

No comments:

Post a Comment