For malayalam "anudina thiruvachana dhyaanangal" please see the blog down left side.....

Saturday, 29 October 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: മത്താ 12:46-50 ഹെബ്രാ 13:1-6 ജന്മബന്ധങ്ങളെക്കാള്‍ കര്‍മബന്ധങ്ങളാണ് ഒരുവനെ ദൈവരാജ്യത്തിന് അവകാശിയാക്കുന്നത്. പൌലോസ് അപ്പസ്തോലന്‍ പറയുന്നില്ല...

അനുദിന വചനവിചിന്തനം

മത്താ 12:46-50
ഹെബ്രാ 13:1-6
ജന്മബന്ധങ്ങളെക്കാള്‍ കര്‍മബന്ധങ്ങളാണ് ഒരുവനെ ദൈവരാജ്യത്തിന് അവകാശിയാക്കുന്നത്. പൌലോസ് അപ്പസ്തോലന്‍ പറയുന്നില്ലേ, വംശമുറ അനുസരിച്ചല്ല ക്രിസ്തുവിലുള്ള വിശ്വാസം വഴിയാണ് ഒരുവന്‍ രക്ഷിക്കപ്പെടുന്നതെന്ന്. വചനം കേട്ടത്കൊണ്ടല്ല, കേട്ട വചനം ജീവിതത്തില്‍ അനുവര്‍ത്തിച് ഫലം പുറപ്പെടുവിക്കുമ്പോഴാണ് സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുന്നതെന്ന്. അവന്റെ നാമത്തില്‍ നല്‍കപ്പെടുന്ന ഒരുപാത്രം വെള്ളത്തിനുപോലും പ്രതിഫലം നല്കുന്നവനാണ് തമ്പുരാനെന്ന്. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ, 
ജോണ്‍സനച്ചന്‍.        

Friday, 28 October 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: യോഹ 15:18-25 എഫേ 6:10-17 അറിഞ്ഞവന്‍റെ പ്രവര്‍ത്തിയും അറിയാത്തവന്‍റെ പ്രവര്‍ത്തിയും ഒരുപോലെ വിധിക്കപ്പെടുകയില്ല. വിശ്വാസിയുടെ പ്രവര്‍ത്തിയു...

അനുദിന വചനവിചിന്തനം

യോഹ 15:18-25 
എഫേ 6:10-17
അറിഞ്ഞവന്‍റെ പ്രവര്‍ത്തിയും അറിയാത്തവന്‍റെ പ്രവര്‍ത്തിയും ഒരുപോലെ വിധിക്കപ്പെടുകയില്ല. വിശ്വാസിയുടെ പ്രവര്‍ത്തിയും അവിശ്വാസിയുടെ പ്രവര്‍ത്തിയും ഒരുപോലെ വിധിക്കപ്പെടുകയില്ല. ആയതിനാല്‍, വിശ്വാസികളായ നമുക്ക് അവിശ്വാസികളുടെ ജീവിതശൈലി പിന്തുടര്‍ന്നു ശിക്ഷാവിധിക്ക് അര്‍ഹാരാകാതെ, ദൈവത്തെ അറിഞ്ഞവരെന്ന ബോധ്യത്തോടെ വിശ്വാസത്തിനു ചേര്‍ന്ന വിധം ജീവിക്കാം. യേശു പറയുന്നു, ഞാന്‍ അവരോട് സംസാരിച്ചിരുന്നില്ലായിരുന്നെങ്കില്‍ അവര്‍ക്ക് പാപം ഉണ്ടാകുമായിരുന്നില്ല. ഏറ്റവും വലിയപാപം അപ്പോള്‍ ദൈവനിഷേധവും ദൈവവിശ്വാസമില്ലായ്മയും അല്ലാതെ മറ്റെന്താണ്? ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
സ്നേഹപൂര്‍വ്വം 
ജോണ്‍സനച്ചന്‍        

Thursday, 27 October 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: ലൂക്കാ 4:38-44 ഗലാ 6:11-18 ഹാവൂ രക്ഷപ്പെട്ടു എന്ന് പറയുകയോ, ചിന്തിക്കുകയോ ചെയ്യാത്ത മനുഷ്യര്‍ ചുരുക്കമാണ്. സാഹചര്യങ്ങള്‍ പലതാകാമെങ്കിലും - ...

അനുദിന വചനവിചിന്തനം

ലൂക്കാ 4:38-44
ഗലാ 6:11-18
ഹാവൂ രക്ഷപ്പെട്ടു എന്ന് പറയുകയോ, ചിന്തിക്കുകയോ ചെയ്യാത്ത മനുഷ്യര്‍ ചുരുക്കമാണ്. സാഹചര്യങ്ങള്‍ പലതാകാമെങ്കിലും - രോഗം,പട്ടിണി,സാന്പത്തിക തകര്‍ച്ച, അപകടം - അര്‍ഥം ഒന്ന് തന്നെ. ആശ്വാസമായി, സ്വതന്ത്രമായി. എന്നാല്‍ ഈ രക്ഷാനുഭവം എന്നെ എന്തിലേക്കു നയിക്കുന്നു എന്നുള്ളതാണു പരമപ്രധാനം. ഇന്ന് വായിച്ച സുവിശേഷഭാഗത്ത് രോഗസൌഖ്യം ശുശ്രൂഷാ മനോഭാവത്തിലെക്കാണ് നയിച്ചത്. വിവിധ ബന്ധനങ്ങളില്‍ നിന്നുള്ള എന്‍റെ വിടുതല്‍ എന്നെ സ്വാര്‍ഥതയിലെക്കാണോ അതോ നിസ്വാര്തതയിലെക്കാണോ നയിക്കുന്നത് എന്ന് പരിശോധിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.               
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍     

Wednesday, 26 October 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: ലൂക്കാ 5:17-26 ഹെബ്രാ 10:1-10 തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നതാണ് തിരുവചന ഭാഗം. സമകാലീനം എന്നത് വേഗതയുടെയും വളര്‍ച്ചയുടേയും പശ്ചാത്തലത...

അനുദിന വചനവിചിന്തനം

ലൂക്കാ 5:17-26  
ഹെബ്രാ 10:1-10

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നതാണ് തിരുവചന ഭാഗം. സമകാലീനം എന്നത് വേഗതയുടെയും  വളര്‍ച്ചയുടേയും പശ്ചാത്തലത്തില്‍ മാത്രമേ മനസ്സിലാക്കാന്‍ സാധിക്കൂ എന്ന് കരുതുന്നവരുടെ ലോകത്ത് തളര്‍ച്ചയെ എങ്ങനെ മനസ്സിലാക്കും? തളരുന്നവന്‍ ശാപമായിരിക്കാം അല്ലെങ്കില്‍ ശല്യമായിരിക്കാം. എന്നാല്‍ ഇവിടെ തളര്‍ച്ച അനുഗ്രഹവും രക്ഷാകരവും ആയിത്തീരുന്നു. എന്‍റെ ജീവിതത്തില്‍  മറ്റുള്ളവര്‍ക്കും ചില റോളുകള്‍ ഉള്ളതുപോലെ അപരന്‍റെ വിവിധ തളര്‍ചകളില്‍, തകര്‍ച്ചകളില്‍ എനിക്കുമില്ലേ ചില കൈതാങ്ങലിന്‍റെ റോളുകള്‍? ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
ഒത്തിരി സ്നേഹത്തോടെ,
 ജോണ്‍സനച്ചന്‍  
           

Tuesday, 25 October 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: മത്താ 11:7-15 ഹെബ്രാ 4:1-11 നമ്മുടെ ഭാഷയില്‍ ആരാണ് സ്നാപക യോഹന്നാന്‍? മരുഭൂമിയില്‍ ജീവിതം ചിലവഴിച്ചവന്‍, കാട്ടുതേനും വെട്ടുകിളിയും കഴിച്ചു...

അനുദിന വചനവിചിന്തനം

മത്താ 11:7-15
ഹെബ്രാ 4:1-11
നമ്മുടെ ഭാഷയില്‍ ആരാണ് സ്നാപക യോഹന്നാന്‍?  മരുഭൂമിയില്‍ ജീവിതം ചിലവഴിച്ചവന്‍, കാട്ടുതേനും വെട്ടുകിളിയും കഴിച്ചു മരവുരി ഉടുത്തു മണലാരണ്യത്തില്‍ വളര്‍ന്നവന്‍, ഒരു താപസന്‍. എന്നാല്‍, യേശുവിനെ ശ്രവിക്കാം. അവന്‍ പറയുന്നു, സ്നാപകന്‍ സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ ഏറ്റവും വലിയവനാണെന്ന്. ലോകത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നവരെ നോക്കി ജീവിതം കരുപ്പിടിപ്പിക്കുമ്പോള്‍ ജീവന്‍റെ പുസ്തകത്തില്‍ നമ്മുടെ പേരുകള്‍ കണ്ടെന്നു വരില്ല. എന്നാല്‍, യേശുവിനു ചേര്‍ന്ന ജീവിതം നയിച്ചാല്‍, അത് ലോകശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും അവന്‍ ശ്രദ്ധിക്കുന്നുണ്ടെന്നു തിരിച്ചറിയാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
ഒരുപാടിഷ്ടത്തോടെ, 
ജോണ്‍സനച്ചന്‍               

Monday, 24 October 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: ലൂക്കാ 9:44-48 തീത്തോ 3:9-15 ഏറ്റവും പ്രയാസമുള്ള കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ നോക്കി നാം എത്ര വലിയ മനുഷ്യരാണവര്‍. എന്നാല്‍, മനുഷ്യന് ചെയ്യാ...

അനുദിന വചനവിചിന്തനം

ലൂക്കാ 9:44-48
തീത്തോ 3:9-15
ഏറ്റവും പ്രയാസമുള്ള കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ നോക്കി നാം എത്ര വലിയ മനുഷ്യരാണവര്‍. എന്നാല്‍, മനുഷ്യന് ചെയ്യാന്‍ ഏറ്റവും പ്രയാസമുള്ള കാര്യം ശരിക്കും ഏതെന്നു ചിന്തിച്ചിട്ടുണ്ടോ? അത് യേശു പറഞ്ഞ കാര്യമാണ്. തന്നെത്തന്നെ താഴ്ത്തുക എന്നുള്ളത്. അത് ചെയ്യുന്നവനാണ് യഥാര്‍ത്ഥത്തില്‍ വലിയ മനുഷ്യന്‍. അത് നിഷ്കളങ്ക മനുഷ്യര്‍ക്കെ സാധിക്കൂ. അതിനാല്‍, യേശു ആഹ്വാനം ചെയ്യുന്നു, നിങ്ങള്‍ ശിശുക്കളെപ്പോലെ ആകണമെന്ന്. ദൈവം അനുഗ്രഹിക്കട്ടെ. 
സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍     

Saturday, 22 October 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: ലുക്ക 18:1-8 2 യോഹ 1:4-11 കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് നാം പറയാറുണ്ട്‌. നമ്മുടെ ആവശ്യങ്ങള്‍ നിറവേറികിട്ടാന്‍ ഏതു കഴുതക്കാലും പിടിക്കണമെ...

അനുദിന വചനവിചിന്തനം

ലുക്ക 18:1-8 
2 യോഹ 1:4-11
കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് നാം പറയാറുണ്ട്‌. നമ്മുടെ ആവശ്യങ്ങള്‍ നിറവേറികിട്ടാന്‍ ഏതു കഴുതക്കാലും പിടിക്കണമെന്ന് നാം ഉപദേശിക്കാറുമുണ്ട്. മനുഷ്യബന്ധങ്ങളില്‍ ഈ നിര്‍ണയങ്ങളുള്ളവന്‍ ദൈവത്തിന്‍റെ മുന്‍പാകെ പ്രാര്‍ത്ഥനയുമായി നില്‍ക്കുമ്പോള്‍  എന്തിനാണ് ഇത്രവേഗം ക്ഷോപിക്കുന്നത്? മുറുമുറുക്കുന്നത്? നിരാശനാകുന്നത്?. പരമനന്മയായ ദൈവംതമ്പുരാന്‍ എന്നെങ്കിലും കാലവിളംബം വരുത്തുന്നുവെങ്കില്‍ നീ സന്തോഷിക്കുക. കാരണം അത് നിന്‍റെ നന്മക്കല്ലാതെ മറ്റൊന്നിനും ആകാന്‍ തരമില്ല. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍         

Friday, 21 October 2011

അനുദിന വചനവിചിന്തനം

യോഹ 4:27-38
2 തിമോ 4:1-6 
സ്വാര്‍ത്ഥതയുടെ കൊടികള്‍ ഉയര്‍ന്നുപാറുന്ന ഈ കാലത്തും ലോകത്തും ലഭിച്ചത് പങ്കുവെയ്ക്കുന്നത് വലിയകാര്യം തന്നെ. എന്നാല്‍, അതുപോലും എത്രനാള്‍ സാധ്യമാകും? ലഭിച്ച ദാനം പങ്കുവെയ്ക്കുന്നതിനേക്കാള്‍ ശാശ്വതമാകുക ദാനം നല്‍കിയ ദാതാവിനെ നല്കലാണെന്ന് സമരിയപെണ്ണ് നമ്മെ പഠിപ്പിക്കുന്നു. അവളൊരു യഥാര്‍ത്ഥ സാക്ഷിയും പ്രഘോഷകയും തന്നെ. അപരനില്‍ നിന്ന് പിടിച്ചു പറിച്ചു കൊടുത്തുതീര്‍ക്കുന്നതോടൊപ്പം സ്വന്തം പേരും പെരുമയും വര്‍ധിപ്പിച്ചു നീങ്ങുന്നവര്‍ക്കൊരു ബദല്‍ ജീവിതം. ദാനത്തോടൊപ്പം ദാതാവിനെയും കൊടുത്താല്‍.... അതല്ലേ ശാശ്വത പരിഹാരം? ദൈവം അനുഗ്രഹിക്കട്ടെ,
ഒരുപാടിഷ്ടത്തോടെ, 
ജോണ്‍സനച്ചന്‍     

Thursday, 20 October 2011

johnson kundukulam: അനുദിന വചനസന്ദേശം

johnson kundukulam: അനുദിന വചനസന്ദേശം: മത്തായി 13:10-17 2 തിമോ 3:10-17 കൈതുറക്കാതെങ്ങനെയാണ് സ്വീകരിക്കുക. ഹൃദയം അടച്ചവര്‍ക്ക് ഒരിക്കലും തമ്പുരാനില്‍ നിന്ന് ഒന്നും സ്വീകരിക്കാന്...

അനുദിന വചനസന്ദേശം


മത്തായി 13:10-17
2 തിമോ 3:10-17 
കൈതുറക്കാതെങ്ങനെയാണ് സ്വീകരിക്കുക. ഹൃദയം അടച്ചവര്‍ക്ക് ഒരിക്കലും തമ്പുരാനില്‍ നിന്ന് ഒന്നും സ്വീകരിക്കാന്‍ സാധിക്കില്ല. അവന്‍ നമ്മോട് പറയുന്നത് എന്തെന്ന് കേള്‍ക്കാനോ, അനുസരിക്കാനോ, തയ്യാരില്ലായെങ്കില്‍ എങ്ങനെ നാം അവന്‍റെ ശിഷ്യനാകും? കേള്‍ക്കാന്‍ സന്മനസ്സുള്ളവന് വീണ്ടും വീണ്ടും അവന്‍ നല്‍കും അതില്ലാത്തവനോ ഒന്നും നല്‍കിയിട്ട് കാര്യവുമില്ലല്ലോ. അതുകൊണ്ടു പ്രിയരേ, കേള്‍ക്കാന്‍ സാധിക്കുന്ന ഇന്ന് അനുസരിച് അനുഗ്രഹം പ്രാപിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
ഒത്തിരി സ്നേഹത്തോടെ, 
ജോണ്‍സനച്ചന്‍          

Wednesday, 19 October 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: മാര്‍ക്കോ 4:30-36 2 തിമോ 2:14-20 സ്വര്‍ഗരാജ്യത്തിന്‍റെ വളര്‍ച്ചയെ കടുകുമണിയുടെ വളര്‍ച്ചയോടാണ് ഉപമിച്ചത്. സ്വര്‍ഗരാജ്യം എന്നുപറയുമ്പോള്‍ സ്...

അനുദിന വചനവിചിന്തനം

മാര്‍ക്കോ  4:30-36
2 തിമോ 2:14-20
സ്വര്‍ഗരാജ്യത്തിന്‍റെ വളര്‍ച്ചയെ കടുകുമണിയുടെ വളര്‍ച്ചയോടാണ് ഉപമിച്ചത്. സ്വര്‍ഗരാജ്യം എന്നുപറയുമ്പോള്‍ സ്വര്‍ഗരാജ്യമൂല്യങ്ങളും എന്ന് കൂടി ചേര്‍ത്തോളൂ. അപ്പോള്‍ സ്നേഹം,ത്യാഗം,വിശ്വസ്തത എന്നിവയുടെ വളര്‍ച്ചയെക്കുറിച്ചും അങ്ങനെ ചിന്തിക്കാം. നന്മ വളര്‍ന്നു അനേകര്‍ക്ക് ഉപകാരമാകുന്നതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് തിന്മയുടെ വളര്‍ച്ചയും, അത് വരുത്തിവെയ്ക്കുന്ന ദുരന്തങ്ങളും. നമുക്ക് പ്രാര്‍ത്ഥിയ്ക്കാം. ദൈവം നമ്മെ അനുഗ്രഹിയ്ക്കട്ടെ.
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍      

Tuesday, 18 October 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: ലുക്ക 10:1-9 കൊളോ 4:10-15 യാത്രാസുരക്ഷിതത്വത്തിനായി സ്വയം കരുതുന്നതൊക്കെയും അയക്കുന്നവനിലുള്ള ആശ്രയബോധം കുറയ്ക്കാം, ഒരുവേള അയയ്ക്കുന്നവനെ ...

അനുദിന വചനവിചിന്തനം

ലുക്ക 10:1-9
കൊളോ 4:10-15 
യാത്രാസുരക്ഷിതത്വത്തിനായി സ്വയം കരുതുന്നതൊക്കെയും അയക്കുന്നവനിലുള്ള ആശ്രയബോധം കുറയ്ക്കാം, ഒരുവേള അയയ്ക്കുന്നവനെ മറക്കാനും ഇടയാക്കാം. അത് ഒരുപക്ഷെ, ദൌത്യത്തില്‍ നിന്ന് തന്നെ വ്യതിച്ചലിപ്പിക്കുകയോ അപകടപ്പെടുത്തുകയോ ചെയ്തേക്കാം. ശ്രദ്ധിക്കണമെന്ന് ഗുരു ഓര്‍മ്മിപ്പിക്കുന്നു. മറ്റൊന്നു കൂടി അവന്‍ പറയുന്നു, നീ ചെല്ലുന്ന ഇടവും കണ്ടുമുട്ടുന്ന വ്യക്തികളും നിനക്ക് ഇഷ്ടമില്ലാത്തവരോ നിന്നെ ഇഷ്ടമില്ലാത്തവരോ ആകാം. എന്നിരുന്നാലും, ദൈവരാജ്യസന്ദേശം അവരോട്‌ പങ്കുവയ്ക്കാതെ പിരിയരുത്. അയയ്ക്കപ്പെട്ടവന്റെ കരുത്ത് അയച്ചവനാണ് എന്നര്‍ത്ഥം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍                 

Monday, 17 October 2011

അനുദിന വചനവിചിന്തനം


ലൂക്കാ 11:14-23
2 തിമോ 2:8-13
അന്ത:ഛിദ്രമുള്ള ഭവനം നിലനില്‍ക്കുകയില്ല. പരി. ആത്മാവിന്‍റെ ആലയമായ എന്‍റെ ശരീരത്തിലും മനസ്സിലും ഹൃദയത്തിലും പിശാചിന്‍റെ പ്രവര്‍ത്തനങ്ങളാണെങ്കില്‍ എന്‍റെ ക്രൈസ്തവ ജീവിതം നശിച്ചുപോകും. അതുകൊണ്ടുതന്നെ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു തിരിച്ചറിഞ്ഞ്‌ ലോകത്തിന്‍റെയും ജത്തിന്‍റെയും വ്യാപാരങ്ങളെ നിഹനിക്കാനുള്ള കൃപക്കായ് പ്രാര്‍ത്ഥിക്കാം. പിശാചിന്‍റെ ബന്ധനങ്ങളില്‍ നിന്ന് വിടുതല്‍ നല്‍കുന്ന ഗുരുവിനു മുന്‍പില്‍ നമ്മെ സമര്‍പ്പിക്കാം. 
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍           

Saturday, 15 October 2011

യോഹ 10:1-15
1 പത്രോ  4:12-19
ആവിലായിലെ വി. അമ്മത്രേസ്യ
 
ഇന്ന് തിരുസ്സഭ വലിയൊരു വിശുദ്ധയുടെ തിരുനാള്‍ ആചരിക്കുകയാണ്, പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച വി. അമ്മത്രെസ്യായുടെ. ഇഷ്ടപ്പെടാത്തതിനെ ഇഷ്ടപ്പെട്ടാല്‍ പിന്നെ പിരിയില്ലെന്ന് പറയും. അതുപോലെയാണ് അമ്മത്രെസ്യായുടെ ജീവിതവും. മഠത്തില്‍ ചേരുന്നതിനെ വെരുത്തവള്‍, പ്രാര്‍ത്ഥന ഇഷ്ടമില്ലാതിരുന്നവള്‍ പിന്നെ മഠത്തില്‍ മാത്രമായി കഴിഞ്ഞതും പ്രാര്‍ത്ഥന തന്നെ തന്റെ ജോലി എന്ന് കരുതി ജീവിച്ചതും ചരിത്രം.സഭാനവീകരണം ലക്‌ഷ്യം വെച്ച് മുന്നേരുന്പോള്‍ സഭക്ക് പുറത്തു കടക്കാനല്ല പകരം സഭാക്കകത്ത് നിന്ന് ആല്‍മനവീകരണത്തിലൂടെ അത് പൂര്‍ത്തികരിക്കാന്‍ അമ്മക്ക് സാധ്യമായി. ഇന്ന് സത്യസഭയെ മറന്നു ജീവിക്കുന്നവര്‍, വിവിധ ഗ്രൂപ്പുകളില്‍ പോയി സംതൃപ്തി അന്വേഷിന്നവര്‍ പഠിക്കേണ്ട പാമാണ് അമ്മ കാണിച്ചു തരുന്നത്.
അജം അജപാല്കനെ അറിഞ്ഞില്ലെങ്കില്‍ അരുതാത്ത വഴികളിലൂടെ യാത്രചെയ്യുകയും തെറ്റായ കൂട്ടത്തിലും കൂട്ടിലും ചെന്നുപെടുകയും ചെയ്യും. കള്ളന്മാരും കവര്‍ച്ചക്കാരും ഏറെ പ്രലോഭിപ്പിക്കും അവസാനം നാം നശിക്കുകയും ചെയ്യും. അജപാലകനെയോ, കൂട്ടത്തെയോ നഷ്ടപ്പെടുത്താതെ കൂട് നവീകരിച്ചവള്‍ ഇന്ന് നമുക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ അപേക്ഷിക്കാം. 
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
സ്നേഹപൂര്‍വ്വം,
ജോണ്സനച്ചന്‍     

Friday, 14 October 2011

അനുദിന തിരുവചന സന്ദേശം 

ലൂക്കാ 4 : 31 -37 
2 തിമോ 2 : 1 - 7 
പിശാചു ബാധിതനെ സുഖപ്പെടുത്തുന്ന ഭാഗമാണ് ഇന്നത്തെ ചിന്താവിഷയം. അപരന്റെ ജീവിതത്തിലെ കുറവുകളും ബന്ധനങ്ങളും എനിക്ക് ആഘോഷിക്കാനുള്ള വകയായിട്ടാണ് ഇന്നത്തെ ലോകം കാണുന്നത്. എന്നാല്‍, യേശു മാര്‍ഗത്തില്‍ ചരിക്കുന്നവന് അത് അസ്വസ്ഥതയായി, അനുകന്പയായി മാറണം, യേശുവിനെപോലെ. തീര്‍ച്ചയായും, അവന്‍ ചെയ്തതുപോലെ സുഖപ്പെടുത്താനായില്ലെങ്കിലും സുഖപ്പെടുത്താന്‍ കഴിവുള്ള യേശുവിനു നമുക്ക് സമര്‍പ്പിക്കാമല്ലോ? അതുവഴി ലോകം നമ്മെ നോക്കി അത്ഭുതപ്പെടും, വിസ്മയിക്കും, യേശുവിലേക്ക് അല്‍പ്പം കൂടി അടുക്കും.
ഒത്തിരി സ്നേഹത്തോടെ,
ജോണ്സനച്ചന്‍    
             

Thursday, 13 October 2011

അനുദിന തിരുവചന സന്ദേശം

ലൂക്കാ 5 : 33 - 39 
2 തിമോ 1 : 8 - 14 
ഇന്ന് ലോക കാഴ്ചദിനമാണ്. ഒരുപാട് പേരുടെ കാഴ്ചകള്‍ വീഴ്ച്ചകളാകുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. യേശു പറയുന്നു നമുക്ക് ആവശ്യമായിരിക്കുന്നത് പുതിയ കാഴ്ച്ചകളേക്കാള്‍ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും ആണെന്ന്. പുതിയ കഴ്ച്ചകള്‍ക്കായ് ഉലകം ചുറ്റണ്ട സ്വന്തം മുറിയില്‍ എല്ലാം ഉണ്ട്. അവിടെ ഉള്‍ക്കാഴ്ചയില്ലാത്ത കാഴ്ചകള്‍ ഒരുവനെ രക്ഷിക്കുമോ? അതോ നാശത്തിലേക്ക് നയിക്കുമോ? ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ,
ജോണ്സനച്ചന്‍ 
       
    

Wednesday, 12 October 2011

അനുദിന തിരുവചന വിചിന്തനം


ലൂക്കാ  21: 7-19
2 തിമോ 1:1-7
ക്ലേശങ്ങളുടെ ആരംഭത്തെക്കുരിച്ചാണ് വായിച്ചത്. പലതരത്തിലുള്ള ക്ലേശങ്ങളുണ്ടു. വ്യക്തിയുടെ ജീവിതത്തില്‍ മറ്റാരും കാരണമാകാതെ 
രോഗം, മരണം, ദാരിദ്ര്യം തുടങ്ങിയവ. അതുപോലെ, മറ്റുള്ളവരുടെ ജീവിതത്തിലെ സഹനങ്ങള്‍ മൂലം ഞാനും ക്ലേശമനുഭവിക്കുക, ഇനിയും മറ്റുള്ളവരുടെ ബോധപൂര്‍വമുള്ള പ്രവര്‍ത്തികള്‍ മൂലം ഞാന്‍ ദുരിതമാനുഭവിക്കുക. അത്  ക്രിസ്തുവിനു വേണ്ടിയാകുമ്പോള്‍ സന്തോഷിക്കനാണ് യേശു പറയുന്നത്. കാരണം, അത് നിത്യജീവന്‍ നേടിത്തരും. അവനുവേണ്ടിയുള്ള പീഡനത്തിലും പിടിച്ചുനില്‍ക്കുന്നവന്‍ ജീവന്‍ പ്രാപിക്കുമെന്നാണ് വാഗ്ദാനം. അതുകൊണ്ടു, മൂന്നാമത് പറഞ്ഞ സഹനത്തെ ജീവിതത്തില്‍ സ്വീകരിക്കാനുള്ള കൃപക്കായ്‌ പ്രാര്‍ഥിക്കാം.
സ്നേഹത്തോടെ, 
ജോണ്സനച്ചന്‍            

Tuesday, 11 October 2011

അനുദിന വചനവിചിന്തനം

ലൂക്കാ 20:27-40
1 പത്രോസ്  3:1-7
ഇന്നത്തെ വചനവിചിന്തനം
സ്വന്തമായ ആചാരാനുഷ്ടാനങ്ങളും വെളിപാടുകളും മനുഷ്യനെ ഇന്ന് തന്പുരാനോടുപോലും മരുതലിക്കാനും വിഘടിക്കാനും  പ്രേരിപ്പിക്കുന്നു.  തനിയ്ക്കിണങ്ങുന്നവയെയും തനിയ്ക്കിണങ്ങുന്നവരേയും മാത്രം സ്വീകരിച്ച് യാത്ര ചെയ്യുന്പോള്‍ ദൈവിക വെളിപ്പെടുത്തലുകള്‍ നഷ്ടപ്പെടും. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഒരുപാട് സ്നേഹത്തോടെ,
യേശുവില്‍ ജോണ്സനച്ചന്‍  


Tuesday, 4 October 2011

St.Francis Assisi

Today we celebrate the feast of st.francis assisi with reverence and piety.
It is he who was first called second christ what a great honour
a man can receive from this world. We hold our hands folded
before jesus christ in thanks and praise. On this day of joy
let us pray for all who try sincerely to live the values of jesus christ and his gospel

with regards
JK