For malayalam "anudina thiruvachana dhyaanangal" please see the blog down left side.....

Saturday 15 October 2011

യോഹ 10:1-15
1 പത്രോ  4:12-19
ആവിലായിലെ വി. അമ്മത്രേസ്യ
 
ഇന്ന് തിരുസ്സഭ വലിയൊരു വിശുദ്ധയുടെ തിരുനാള്‍ ആചരിക്കുകയാണ്, പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച വി. അമ്മത്രെസ്യായുടെ. ഇഷ്ടപ്പെടാത്തതിനെ ഇഷ്ടപ്പെട്ടാല്‍ പിന്നെ പിരിയില്ലെന്ന് പറയും. അതുപോലെയാണ് അമ്മത്രെസ്യായുടെ ജീവിതവും. മഠത്തില്‍ ചേരുന്നതിനെ വെരുത്തവള്‍, പ്രാര്‍ത്ഥന ഇഷ്ടമില്ലാതിരുന്നവള്‍ പിന്നെ മഠത്തില്‍ മാത്രമായി കഴിഞ്ഞതും പ്രാര്‍ത്ഥന തന്നെ തന്റെ ജോലി എന്ന് കരുതി ജീവിച്ചതും ചരിത്രം.സഭാനവീകരണം ലക്‌ഷ്യം വെച്ച് മുന്നേരുന്പോള്‍ സഭക്ക് പുറത്തു കടക്കാനല്ല പകരം സഭാക്കകത്ത് നിന്ന് ആല്‍മനവീകരണത്തിലൂടെ അത് പൂര്‍ത്തികരിക്കാന്‍ അമ്മക്ക് സാധ്യമായി. ഇന്ന് സത്യസഭയെ മറന്നു ജീവിക്കുന്നവര്‍, വിവിധ ഗ്രൂപ്പുകളില്‍ പോയി സംതൃപ്തി അന്വേഷിന്നവര്‍ പഠിക്കേണ്ട പാമാണ് അമ്മ കാണിച്ചു തരുന്നത്.
അജം അജപാല്കനെ അറിഞ്ഞില്ലെങ്കില്‍ അരുതാത്ത വഴികളിലൂടെ യാത്രചെയ്യുകയും തെറ്റായ കൂട്ടത്തിലും കൂട്ടിലും ചെന്നുപെടുകയും ചെയ്യും. കള്ളന്മാരും കവര്‍ച്ചക്കാരും ഏറെ പ്രലോഭിപ്പിക്കും അവസാനം നാം നശിക്കുകയും ചെയ്യും. അജപാലകനെയോ, കൂട്ടത്തെയോ നഷ്ടപ്പെടുത്താതെ കൂട് നവീകരിച്ചവള്‍ ഇന്ന് നമുക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ അപേക്ഷിക്കാം. 
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
സ്നേഹപൂര്‍വ്വം,
ജോണ്സനച്ചന്‍     

No comments:

Post a Comment