For malayalam "anudina thiruvachana dhyaanangal" please see the blog down left side.....

Thursday, 3 November 2011

അനുദിന വചനവിചിന്തനം

മത്താ 5:38-42
1 തിമോ  4:1-5
ലക് ഷ്യവും മാര്‍ഗ്ഗവും
തിന്മ പെരുകുന്ന സമയത്ത് അതിന്‍റെ അളവ് കുറയ്ക്കാന്‍ ഒരുപക്ഷെ, തിന്മയുടെ അതേ അളവില്‍ അല്പകാലത്തേക്കു തിന്മ അനുവദിച്ചിട്ടുണ്ടാകാം. എന്നാല്‍, നന്മയുടെ നാളുകളില്‍ തിന്മയ്ക്കുപോലും പകരം നന്മചെയ്തു വേണം നന്മ വളര്‍ത്താന്‍. 
തിന്മയ്ക്കു പകരം തിന്‍മ ചെയ്‌താല്‍ തിന്‍മ വളരും.
നന്മയ്ക്ക് പകരം നന്‍മ ചെയ്‌താല്‍ നന്‍മ വളരും
തിന്മയ്ക്ക് പകരം നന്‍മ ചെയ്‌താല്‍ നന്‍മ വളരും
നന്മയ്ക്ക് പകരം തിന്‍മ ചെയ്‌താല്‍ തിന്‍മ വളരും
ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കണം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഒരുപാടിഷ്ടത്തോടെ,
ജോണ്‍സനച്ചന്‍   

Wednesday, 2 November 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: 1 തെസ്സ 4:13-18 യോഹ 11:17-27 സകല മരിച്ചവരുടെയും ഓര്‍മ്മതിരുനാള്‍ ഇന്നത്തെ സുവിശേഷ ഭാഗം വലിയ പ്രത്യാശയുടെതാണ്. ജീവനായവന്‍ തന്നെ പുനരുത്ഥാന...

അനുദിന വചനവിചിന്തനം

1 തെസ്സ  4:13-18
യോഹ 11:17-27
സകല മരിച്ചവരുടെയും ഓര്‍മ്മതിരുനാള്‍ 
ഇന്നത്തെ സുവിശേഷ ഭാഗം വലിയ പ്രത്യാശയുടെതാണ്. ജീവനായവന്‍ തന്നെ പുനരുത്ഥാനവുമാണെന്ന്. ജീവന്‍ പുനരുജ്ജീവിപ്പിക്കുവാന്‍ കഴിവുള്ളവന്‍റെ കൈകളിലല്ലാതെ മറ്റാരുടെ പക്കല്‍ നാം അഭയം തേടും? കഴിഞ്ഞ നാളുകളില്‍ എത്രയോ തവണ നാം നമ്മുടെ ജീവനെ ഈ ലോക വഴികളില്‍ നടന്ന്‌ തല്ലിക്കൊഴിക്കുകയോ, തല്ലിക്കെടുത്തുകയോ ചെയ്തു. എന്നിട്ടും അവന്‍ വന്നില്ലേ, നനച്ചുവളമിടാനും ഊതിക്കത്തിക്കാനും? അണയാതിരിക്കാന്‍ കരം ചെര്‍ത്തുവെക്കുന്നനെ തള്ളിപ്പറയാതെ ജീവിക്കാമെന്ന് തീരുമാനമെടുക്കാന്‍ ഇനിയും വൈകണോ? സകലമരിച്ച്ചുപോയവരെയും ഓര്‍ക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദിവസമാണല്ലോ ഇന്ന്. അത് പൂര്‍ത്തിയാകുന്നത് ഞാന്‍ ഒരു വിസ്വാസിക്കനുസൃതം മരണത്തിനൊരുങ്ങുംപോഴാണ് എന്ന് മറക്കണ്ട. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍      

Tuesday, 1 November 2011

johnson kundukulam: അനുദിന വചനവിചിന്തനം

johnson kundukulam: അനുദിന വചനവിചിന്തനം: മത്താ 5:1-12 1യോഹ 3:1-6 സകല വിശുദ്ധരുടെയും തിരുനാള്‍ ഇന്ന് സകല വിശുദ്ധരുടെയും തിരുനാള്‍ തിരുസ്സഭ ആചരിക്കുന്നു. അഷ്ടസൌഭാഗ്യങ്ങള്‍ക്കനുസൃ...

അനുദിന വചനവിചിന്തനം


മത്താ 5:1-12
1യോഹ 3:1-6 

സകല വിശുദ്ധരുടെയും തിരുനാള്‍

ഇന്ന് സകല വിശുദ്ധരുടെയും തിരുനാള്‍ തിരുസ്സഭ ആചരിക്കുന്നു. അഷ്ടസൌഭാഗ്യങ്ങള്‍ക്കനുസൃതം ജീവിതത്തെ ക്രമീകരിച്ചവരെയല്ലാം ഓര്‍ക്കാനും അവരോട്‌ പ്രാര്‍ത്ഥിക്കാനും അവരെ ഓര്‍ത്ത്‌ തമ്പുരാന് നന്ദി പറയാനും  ഒരു ദിവസം. ഒപ്പം നമ്മുടെ ജീവിതത്തെ അപ്രകാരം ക്രമീകരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു ദിനം. അനുദിന വ്യാപാരങ്ങള്‍ തമ്പുരാന്‍റെ മുന്‍പിലാണെന്ന  ബോധ്യത്തോടെ ചെയ്താലേ ഫലമുള്ളൂവെന്നു ഗുരു ഓര്‍മ്മപ്പെടുത്തുന്നു. മനുഷ്യന്‍റെ പ്രശംസയും അംഗീകാരവും മാത്രം തേടിപ്പോകുന്നത് അവസാനിപ്പിച്ച് അര്‍ത്ഥവത്തായി ഈ തിരുനാള്‍ നമുക്ക് ആചരിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍